വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | രാമകൃഷ്ണ ,അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:34.
ആതിര രാവിലെ അമ്പിളിയോ ? എന്‍ താമര കൂട്ടിലേ പൈങ്കിളിയോ ? നിന്‍ വിരല്‍ മെല്ലേ തഴുകിടുമ്പോള്‍ ഒന്നിനി പാടുന്ന വീണയല്ലോ (ആതിര..) പൊട്ടിച്ചിരിച്ചതു കൈവളയോ ? പൊട്ടിവിരിയും കിനാവുകളോ ? നീ തരും പൊന്നിന്‍ ചിലമ്പു ചാര്‍ത്താന്‍ ഓടിവന്നെത്തുമെന്‍ മോഹമല്ലോ (ആതിര..) നീലാഞ്ജനക്കുളുര്‍ ചോലയിലെ നീരലയോ മുടിപ്പൂഞ്ചുരുളോ നീ തരും താഴമ്പൂ ചൂടി നില്‍കാന്‍ പീലി നിവര്‍ക്കുമെന്‍ മോഹമല്ലോ ?(ആതിര..) പൊന്‍ പനീര്‍ ചുണ്ടിലേ പുഞ്ചിരിയോ ? എന്തിനു മുന്തിരി തേന്‍കനിയോ? ചന്ദനത്തെന്നലോ ചന്ദ്രികയോ ? നിന്‍ കരം പുല്‍കിയ പൊല്‍കുളിരോ? ആതിര രാവിലെ അമ്പിളിയോ ?എന്‍ താമര കൂട്ടിലേ പൈങ്കിളിയോ? ആഹാഹാ...ഉം...ഉം.. |