മേലെ മേലെ (നമ്പര്‍ വണ്‍ സ്നേഹതീരം, ബാംഗളൂര്‍ നോര്‍ത്ത് )
This page was generated on April 19, 2024, 12:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പ്രിയാ രാമൻ ,ബേബി നീലു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:07.

 
മേലേ മേലേ മാനം മാനം നീളേ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു
(മേലേ മേലേ മാനം)

വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍ വീണുമയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകിത്തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം
(മേലേ മേലേ മാനം)

മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം ആനന്ദപ്പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു ചാരേ
മൂവന്തിച്ചേലോലും മുത്തേ
(മേലേ മേലേ മാനം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts