മാവു പൂത്തു (അദ്ധ്യാപിക )
This page was generated on July 11, 2020, 5:02 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംവി.ദക്ഷിണാമൂർത്തി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ലീല ,കല്യാണി മേനോന്‍ ,പദ്മ ,രേണുക
രാഗംകാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:37:34.
മാവുപൂത്തു മാതളം പൂത്തു മാനത്തെ മാമരം പൂത്തു
മനസ്സിലെന്നും പൂത്തുനില്‍ക്കും പൂവിന്റെ പേരെന്ത് പേരെന്ത്?

മാവു പൂത്തത് -മാമ്പൂ
മാതളം പൂത്തത് - മാതളപ്പൂ
മാനത്തു പൂത്തത് - നക്ഷത്രം
മനസ്സില്‍ പൂത്തത് - സ്നേഹം
സ്നേഹം... സ്നേഹം.. സ്നേഹം
(മാവു പൂത്തു..)


താഴെക്കാട്ടില്‍ -താഴമ്പൂ താഴത്തെയാറ്റില്‍ -താമരപ്പൂ
മുറ്റത്തെ വള്ളിയില്‍ -മുല്ലപ്പൂ
മനസ്സു നിറയെ സ്നേഹം ..സ്നേഹം..സ്നേഹം
(മാവു പൂത്തു...)

ആരും തേടും പൂവേത്? ആയിരമിതളുള്ള പൂവേത്?
ആത്മാവില്‍ വിരിയും പൂവേത്? ഭൂമിയില്‍ വാടാത്ത പൂവേത്?
സ്നേഹം ...സ്നേഹം...സ്നേഹം....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts