കനകാംഗി സ്വരവാഹിനി വരവര്‍ണ്ണിനി (ശ്രീരാഗം )
This page was generated on May 7, 2024, 11:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാഗംകനകാംഗി
അഭിനേതാക്കള്‍നെടുമുടി വേണു ,ജയറാം ,സുധീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:09.

കനകാംഗീ.... സ്വരവാഹിനീ....
വരവര്‍ണ്ണിനീ കുടജാദ്രിനിവാസിനീ
കനകാംഗീ സ്വരവാഹിനീ....

തവപദസൗന്ദര്യലഹരിയില്‍ മുഴുകീ
ഹരനും ഹരിയും മൂവുലകും
പമഗ പമരി നിസരിസ....
പമഗ പമരി നിസരിസ...
ഹരനും ഹരിയും മൂവുലകും...
അഭയമന്ത്രാക്ഷരം സ്വരരാഗസിന്ധുവായ്
അടിയനിലൊഴുകാന്‍ കനിയുക നീ
(കനകാംഗീ‌)

ജനിമൃതിഭയമാര്‍ന്നൊരെന്‍ ജീവതന്ത്രിയില്‍
സാമസ്വരങ്ങള്‍ ചൊരിയുക നീ
സംസാരജലധിയില്‍ ഏകാവലംബം
നീ മാത്രമമ്മേ മൂകാംബികേ
(കനകാംഗീ)

ബന്ധുരമെന്‍ തൂലികയില്‍
കനകാംഗുരമാകൂ
ദയിതേ ഹിമഗിരിസുതേ
വാരയ വാരയ വാരയ
മാമവ സങ്കടമഖിലം

നടനനടകളിലതുലയായ്
സുജനഹൃദികളിലമൃതയായ്
അഭയവരദേ അതുലചരിതേ
സുചരിതേ പാഹിമാം പാഹിമാം

മന്ദാരഗാന്ധാരവാസപ്രിയേ
ഗന്ധര്‍വ്വസംഗീതലോകപ്രിയേ
സ്വരഭരിതമല്ലോ നിന്‍ മൃദുസ്‌മേരം
പാര്‍‌വ്വണേന്ദുപ്രഭേ പരിപാഹിമാം സദാ
(കനകാംഗീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts