നല്ലകാലം വന്നു (മാന്‍ ഓഫ്‌ ദ് മാച്ച്‌)
This page was generated on March 29, 2024, 2:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2013 03:59:37.

നല്ലകാലം വന്നു നമ്മെ കാത്തുനില്‍ക്കുന്നേരം
ഇല്ലയെന്നു കണ്ണടച്ചാല്‍ പിന്നെയുണ്ടോ യോഗം..
ഊരറിഞ്ഞു നേരറിഞ്ഞു കാര്യം നേടിവാ...
നാലുപേരു കണ്ടു നില്‍ക്കെ നാടുണര്‍ത്തി വാ...
ഒന്നും ചെയ്യാനില്ലാതെ പുണ്യം വാങ്ങാന്‍ വന്നോരേ
നിങ്ങളെല്ലാം നോക്കി നില്‍ക്കെ മണ്ണിലൊരു വിണ്ണു തീർ‌ത്തു്
ഞങ്ങളിന്നു ജീവിതത്തിന്‍ ഉണ്മ കാണട്ടെ...

പത്തുപറ വിത്തെറിഞ്ഞു വീടണയും നേരം
മുത്തുവാരിച്ചൊരിഞ്ഞിടും മാരി മഴമേഘം
പത്തുപറ വിത്തെറിഞ്ഞു വീടണയും നേരം
മുത്തുവാരിച്ചൊരിഞ്ഞിടും മാരി മഴമേഘം
അത്തിമരത്തണല്‍ കളിവീടു്
അക്കരെയുമൊരു കിളിക്കൂടു്...
ഒത്തൊരുമയും പത്തു പണവും
എപ്പോഴും ഒന്നിച്ചു കാണാന്‍ വല്ലാത്ത പാടു്
പത്തുപറ വിത്തെറിഞ്ഞു വീടണയും നേരം
മുത്തുവാരിച്ചൊരിഞ്ഞിടും മാരി മഴമേഘം..(2)

ഉള്ളിലുള്ള കള്ളമെല്ലാം പോ..
നിലാവു പെയ്യും പള്ളിമണിച്ചെത്തമായി വാ..
ഒളിഞ്ഞിരിക്കും...ഉള്ളിലുള്ള കള്ളമെല്ലാം പോ...
നിലാവു പെയ്യും പള്ളിമണിച്ചെത്തമായി വാ..
സ്വയം മറന്നു്...അകം നിറഞ്ഞു്...വിളിച്ചു ചൊല്ല്
അടുത്തവരെല്ലാം തുണയാകും
അയലുകള്‍ തണലാകും...
അടുത്തവരെല്ലാം തുണയാകും
അയലുകള്‍ തണലാകും...
സ്നേഹമെന്ന മന്ത്രം നീയറിഞ്ഞു വാ...
ദാഹജലം നല്‍കാന്‍ പാനപാത്രം താ...
വഴിയില്‍ തളരും സഹജാ മുന്നില്‍
വരവായ് വരവായ് കനിവൊടു ദൈവദൂതന്‍...
(പത്തുപറ വിത്തെറിഞ്ഞു....)

നന്മയുള്ള മക്കളെല്ലാം വാ
യെറുശലേമിന്‍ നാലുമണിപ്പൂക്കളെല്ലാം വാ..
തളര്‍ന്നുറങ്ങും...നന്മയുള്ള മക്കളെല്ലാം വാ
യെറുശലേമിന്‍ നാലുമണിപ്പൂക്കളെല്ലാം വാ..
മെഴുതിരി തന്‍.... തൊഴുകരമായ്..സ്തുതി നിനക്കെ
ഇനിയുള്ളതെല്ലാം കനിയാകും...ഇരവുകള്‍ പകലാകും
ഇനിയുള്ളതെല്ലാം കനിയാകും...ഇരവുകള്‍ പകലാകും
കര്‍മ്മമെന്ന സത്യം കണ്ടറിഞ്ഞു വാ...
കൈ നിറയെ പുണ്യം കൊയ്തെടുത്തു വാ...
മിഴിയില്‍ കിനിയും ചുടുനീര്‍ മണികള്‍
മുകരാന്‍ വരവായ് പുതിയൊരു ദൈവപുത്രന്‍..
(പത്തുപറ വിത്തെറിഞ്ഞു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts