വിരഹമായ്‌ (മാന്‍ ഓഫ്‌ ദ് മാച്ച്‌)
This page was generated on April 26, 2024, 10:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഇളയരാജ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:12.

വിരഹമായ് വിഫലമായ്
യാത്ര ചൊല്ലിപ്പോകും നേരം ദൂരെ
തരളമാം ശ്രുതിയുമായ്
നൊന്തുപാടിയോ നീയിന്നും സന്ധ്യേ
ഒരു ദൂരതാരം നീട്ടും ദീപമോ
ഒരു പക്ഷി പാടും പാട്ടിൻ രാഗമോ
ഇരുൾ വീണുറങ്ങും നോവിൻ വീഥിയിൽ
ഇനിയെന്നുമെന്നും കൂട്ടായ് പോരുവാൻ
(വിരഹമായ്)

തിരതല്ലും നൊമ്പരങ്ങൾ കരകാണാ സാഗരങ്ങൾ
വാവണഞ്ഞ രാക്കാറ്റിൽ വിങ്ങിനില്‍ക്കവേ
തുഴയില്ലാത്തോണിപോലെ തകരുന്നു കൂരിരുട്ടിൽ
താന്തമായ മൗനങ്ങൾ നീറുമോർമ്മകൾ
ശ്യാമയാം യാമമേ മൊഴിമറന്നു പാടുമെൻ
ഗാനവും ഗഗനവും മതിമറന്നു പുൽകിവാ
ലോലമാം തെന്നലിൻ കുഞ്ഞുകൈകളാൽ
(വിരഹമായ്)

ഇടനെഞ്ചിൽ കാറ്റിടഞ്ഞും
കരൾ നൊന്തും കാൽ തളർന്നും
ആളിനിന്ന തീ പാളും ശോകയാത്രയിൽ
ഒരു ജന്മം പാഴിലാകും വ്യഥയാലെന്നുള്ളിലേതോ
കർമ്മബന്ധശാപങ്ങൾ പെയ്തിറങ്ങവേ
ഏകയായ് നിൽക്കുമെൻ ഹൃദയവീണ തേങ്ങിയോ
എന്തിനോ തേടുമെൻ കനവിലൊന്നു പുൽകിയോ
മൂടിടും മൗനമേ സാന്ത്വനം തരൂ
(വിരഹമായ്)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts