വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:12.
ശില്പി വിശ്വശില്പി വിധിയെന്ന ഭുവനൈകശില്പി മനുഷ്യന്‍റെ മനസ്സെന്ന തുലാസു തൂക്കുന്നു വിധിയെന്ന ഭുവനൈകശില്പി (ശില്പി) ഒരു തട്ടില്‍ കണ്ണീരിന്‍ മുത്ത് മറുതട്ടില്‍ പുഞ്ചിരിപ്പൊന്ന് ഒരു തട്ടു താഴുമ്പോള്‍ താനേ മറുതട്ടു പൊന്തുന്നു മേലേ (ശില്പി) തങ്കക്കിനാക്കള്‍ക്കിടയിലവന്‍ കണ്ണുനീര്‍മുത്തുകള്‍ കോര്‍ക്കും വിണ്ണിലിരിക്കുന്ന ശില്‍പ്പി തന്‍റെ വിളയാട്ടം തുടരുന്നിതെന്നും പ പമ ഗമരിധ രിപമ മഗരിസധ ധനിരി നിധപ ഗമപനിധസനിരിസ ധസനിരിസഗരിമഗ ഗമപമ രിഗമഗ സരിഗരി സനിധ ധധസ നിനിരി സസഗ രിരിമ ഗമപധ നിധപമ ഗ ഗഗ രിസ നിധ പ ധധ നിനി സസ രിരി രിഗ (ശില്പി) |