വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:15.
വെള്ളിനിലാവിൽ വെഞ്ചാമരം ആലിലക്കാറ്റിൽ പാൽക്കാവടി തുയിലുണർത്താൻ സോപാനം തിടമ്പെഴുന്നെള്ളാൻ പൊന്നാന ഹോയ് തൊണ്ടെട് മണലെട് മണലെട് മണിയെട് ചെമ്പടവട്ടം തകിലടി താളം കൊടിയേറ്റം കുടമാറ്റം പഞ്ചാരി (വെള്ളി നിലാവിൽ...) ആ....ആ...ആ... അമ്പലപ്പറമ്പിലെ ആൽത്തറ വിളക്കിൽ ആയിരത്തിരിയുടെ നിറമാല പൂത്തിരി വിരിയും രാപ്പൂരം (2) കൊട്ടും കുഴലും കുരവയുമായ് ദേവിയ്ക്ക് നീരാട്ട് പൊന്നലക്കൈയ്യിൽ പള്ളിയുറങ്ങും അല്ലിത്താമര പൂങ്കരളിൽ തെന്നൽക്കൈകൾ തൊട്ടുഴിയുമ്പോൾ മെല്ലെയലിഞ്ഞു രാക്കുളിര് മെല്ലെയലിഞ്ന്നു രാക്കുളിര് (വെള്ളി നിലാവിൽ...) പുളിയിലക്കരയുള്ള കസവിലൊരുങ്ങി പൂവാംകുഴലീ പെണ്ണഴക് മൈക്കണ്ണാളാം കതിരഴക് (2) കണ്മിഴി രണ്ടിൽ രാപ്പകല്‍ കവിളത്ത് ചെന്താമര ഓടി നടക്കണ ചക്കിപ്പെണ്ണിനു കൈവളയും കാൽത്തളയും തീർത്തത് മൂവന്തി തട്ടാന്റെ ആരേലാണു അവളോ പൊന്നാണ് (വെള്ളി നിലാവിൽ...) |