ഈ കാറ്റിനു (F) (കാറ്റത്തൊരു പെണ്‍പൂവു് )
This page was generated on April 29, 2024, 9:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 06:39:37.
 
ഈ കാറ്റിനു മണമുണ്ട് ഈ കനവിനു ചിറകുണ്ട്
ഈ കുറുമ്പിലൊരമ്പുണ്ട് മലരമ്പേൽക്കണ കുളിരുണ്ട്
കാണാമറവുകൾ മറഞ്ഞു നോക്കി കൊതിച്ച് നുണയും കരളുണ്ട്
ഏഴു നിറങ്ങടെ മഴവിൽ ചിറകിൽ പറന്നു പൊങ്ങണ നിനവുണ്ട്
കൗമാരത്തിൻ അക്കരെയിക്കരെ മാണിക്ക്യക്കുടിലുണ്ടവിടെ
കുഞ്ഞു മനസ്സിനു മത്തു പിടിക്കണ കാണാത്തൊരു നിധിയുണ്ട്
(ഈ കാറ്റിനു മണമുണ്ട്....)

ഈ കണ്ണിൽ പൂത്തിരി ഇളമനസ്സിൽ ചന്ദ്രിക
ഇളം മൊട്ടൊന്നിളകിടുമ്പോൾ ഇളകിപ്പോകണ കൗമാരം
ആടുമഴകിൻ പീലി നീർത്താൻ കൈ തരിക്കും കൗമാരം
യൗവനത്തിൻ പടി കടക്കാൻ കാൽ തരിക്കും കൗമാരം
മുകിൽക്കുതിരപ്പുറത്തേറി മദിച്ചു പായും കൗമാരം
തുള്ളി മഞ്ഞിൻ വിരൽ തൊടുമ്പോൾ കുളിരു കോരും കൗമാരം
തുള്ളി മഞ്ഞിൻ വിരൽ തൊടുമ്പോൾ കുളിരു കോരും കൗമാരം
(ഈ കാറ്റിനു മണമുണ്ട്....)

പുതിയൊരറിവിന്റെ പുകിലു തേടി ഒളിഞ്ഞു നോക്കണതാരാണ്
കാണാത്തതു കാണാനായ് മിഴികൾ നീട്ടണതാരാണ്
കേൾക്കാത്തതു കേൾക്കാ‍നായ് കാതോർക്കണതാരാണ്
പൂങ്കാറ്റോ കുഞ്ഞു നിഴലോ പൊൻപുലരി പൂ മകനോ
പുതിയ പാട്ടിന്റെ ചിറകിലേറി മദം കൊള്ളണതാരാണ്
പാവാടത്തുമ്പു നനയണ പുഴയോ തേൻ നിലാവോ
പാവാടത്തുമ്പു നനയണ പുഴയോ തേൻ നിലാവോ
(ഈ കാറ്റിനു മണമുണ്ട്....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts