വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:20.
മായികയാമം മധുചൊരിഞ്ഞു ഏഴിലം പാലകള്‍ പൂവണിഞ്ഞു ആത്മനായികേ ഇന്നു വരുമോ ഹംസദൂതികേ നീ പറയൂ ദേവഗായികേ ഇന്നു വരുമോ രാഗമാലിനീ നീ പറയൂ പറയൂ.....ഹ..ഹ..ഹ... മായികയാമം മധുചൊരിഞ്ഞു ഏഴിലം പാലകള്‍ പൂവണിഞ്ഞു ചൈത്രവാനിലെ ചന്ദ്രബിംബമേ ഇന്ദുകാന്തമായ് ഉരുകുന്നു ഞാന്‍ മുകില്‍ മറഞ്ഞ നിന്‍ കൂരിരുള്‍ മുഖം സ്നേഹസൂര്യനെന്നറിഞ്ഞു ഞാന്‍ എന്തിനെന്നിലെ സൗരഭരാഗം തേടി വന്നു നീ.... എന്തിനെന്നിലെ ജീവപരാഗം തേടി വന്നു നീ...... എന്നോടിനിയും പരിഭവമെന്തേ എന്തേ മിഴിയില്‍ കോപം.... മായികയാമം മധുചൊരിഞ്ഞു ഏഴിലം പാലകള്‍ പൂവണിഞ്ഞു നിന്നെമാത്രമായ് കാത്തുനില്പൂ ഞാന്‍ ഹൃദയമുണരുമീ താഴ്‌വരയില്‍ വസന്തഗീതമായ് തുളുമ്പി വീഴുമീ പ്രണയ വെണ്ണിലാമലര്‍മഴയില്‍ മന്മഥവീണാ മര്‍മ്മരമായ് തുടിമഞ്ഞു വീഴുന്നൂ ഒന്നു തൊടുമ്പോള്‍ കരളിലായ് പൂങ്കുളിരു കോരുന്നൂ എല്ലാമെല്ലാം പകര്‍ന്നു തരാനായ് വരൂ നീ അഴകേ അരികില്‍ (മായികയാമം....) |