താരം താരം (ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം )
This page was generated on April 19, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നഗ്മ ,ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ് ,കെ പി എ സി ലളിത ,കൊച്ചിന്‍ ഹനീഫ ,കലാരഞ്ജിനി ,ബിന്ദുപണിക്കർ ,സുധീഷ് ,കെ ടി എസ് പടന്നയിൽ ,മുകേഷ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:21.
 
താരം താരം
തേരില്‍ വന്നിറങ്ങുന്നു
തീരം പൊന്നാകുന്നു‍‌
ദൂരെ ദൂരെ മാനില്‍ കണ്ണെറിയുന്നു
സ്നേഹം കൈമാറുന്നു
കണ്ടാലോ പ്രീയം പ്രീയം
തിണ്ടാടും മനം മനം
മിണ്ടാട്ടം മണിക്കിലുക്കം
തൊട്ടാലോ ഹരം ഹരം
മൊട്ടിട്ടു സുഖം സുഖം
പട്ടോലും മിഴിത്തിളക്കം
(താരം താരം )

മേഘം മലര്‍താലം
നിന്‍ തേരില്‍ ദീപജാലം
താരേ നീരാടാന്‍
നിനക്കേതെല്ലാമേതെല്ലാം മാനസതീര്‍ത്ഥം
ആഹാ (മേഘം )
തുടുത്തൊരു ചെന്താമരച്ചന്തം പോലെ മെയ്യില്‍
തഴുകും സൗന്ദര്യമേ‌
മനസ്സിലെ കണ്ണാടിയില്‍ പൊന്നാതിരത്താരം
എന്നും നീയല്ലേ
(താരം താരം )

റ്റൂരു...
ലാല...

ലോകം ജപിക്കുന്നു
നിന്‍ നാമം പ്രേമപൂര്‍വ്വം
ഓരോ താരാട്ടും നിനക്കാലോലം
പനിനീരിന്‍ പൂമഴമാത്രം
ആഹാ (ലോകം )
നിനക്കൊരു പൂച്ചെണ്ടുമായു് നില്‍ക്കാനല്ലോ മോഹം
നിശയുടെ സംഗീതമേ
എനിക്കെന്നുമാരാധിക്കാന്‍ കൈവന്നല്ലോ താനേ
ദേവീ നിന്‍ രൂപം
(താരം താരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts