വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ബി ശ്രീനിവാസ് ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:36.
ദേവയാനീ.. ദേവയാനീ.. കുമുദിനി പ്രിയതമൻ ഉദിച്ചില്ല കൂട്ടിലേക്കിളം കിളി മടങ്ങിയില്ല.. (കുമുദിനി..) മൂവന്തി വന്നില്ല മുല്ലപ്പൂ ചൂടിയില്ല പോവാന്‍ തിടുക്കമെന്തേ ദേവയാനീ.. ദേവയാനീ.. പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ.. ആ.. പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ പൂജയ്ക്കു ചന്ദനമരച്ചില്ല കസ്തൂരിമാനിനും കറുക കൊടുത്തില്ല കസ്തൂരിമാനിനും കറുക കൊടുത്തില്ല കര്‍പ്പൂരത്തുളസിക്കു നനച്ചില്ല.. നനച്ചില്ല.. അനുരാഗപൂജയിതു തീരും മുന്‍പേ കണ്കള് അമൃതാഭിഷേകം ചെയ്തു കഴിയും മുന്‍പേ..(അനുരാഗ..) മടങ്ങല്ലേ.. മടങ്ങല്ലേ.. മടങ്ങല്ലേ മടങ്ങല്ലേ മത്സവിധം വിട്ടു നീ മദനന്റെ നാട്ടിലേ.. മദനന്റെ നാട്ടിലേ മാരിവില്ലേ അകലെ പോയാലുമെന്‍ മാനസരഥത്തില് അവിടുത്തെക്കൂടെ ഞാന്‍ കൊണ്ടുപോകും(അകലെ..) രാവും പകലും എന്‍ സങ്കല്പക്ഷേത്രത്തില് രാഗപുഷ്പാഞ്ജലി ഭവാനു മാത്രം രാഗപുഷ്പാഞ്ജലി ഭവാനു മാത്രം... |