ശാരദ ചന്ദ്രികയോടെ (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്‌ )
This page was generated on June 21, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:26.

ശാരദചന്ദ്രികയോടെ
ശ്രീകാര്‍ത്തികരാത്രിയണഞ്ഞു
യമുനേ പ്രിയേ സഖിയെങ്ങുപോയ്
ഇനിയും പരിഭവമെന്തേ
(ശാരദ)

രാധാമാനസമുരളികയില്ലാതെ
രാസമുഹൂര്‍ത്തമുണ്ടോ
യദുനന്ദനകേളിയുണ്ടോ
യാദവഹൃദയവിപഞ്ചികതന്‍
ശ്രുതിമാധുരിയുണ്ടോ
വ്രീളാലോലയാം വാസന്തമുണ്ടോ
സോമലതാഗൃഹമുണ്ടോ
(ശാരദ)

ഗോപവധൂഹൃദയാഞ്ജലിയില്ലാതെ
രമ്യവൃന്ദാവനമുണ്ടോ
മൃദുമന്ദസമീരനുണ്ടോ
ശ്യാമമനോരഥമേകിയ
കോകിലകാകളിയുണ്ടോ
നീഹാരാര്‍ദ്രമാം തീരങ്ങളുണ്ടോ
ദ്വാപരവൈഭവമുണ്ടോ
(ശാരദ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts