വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:31.
അമ്പിളിമാമാ... അമ്പിളിമാമാ.... അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ ഓമനച്ചുണ്ടില്‍ പുഞ്ചിരിയുണ്ടോ കണ്മണി കണ്ണിലും കണ്ണുനീരുണ്ടോ കാരിയം ചൊല്ലാമോ അമ്പിളിമാമാ കൂട്ടിനിളംകിളി താമരപ്പൈങ്കിളി കൂടണയാന്‍ വരുമോ... ഉള്ളിലെ നൊമ്പരം ചൊല്ലിയാല്‍ തീരുമോ വേദനയും സുഖമോ... തേനലച്ചിറയിലെ വേഴാമ്പലിനൊരു ഗാനം പാടാന്‍ മോഹം... ഇരുള് മൂട്ടും കാട്ടില്‍ കാണാമരിയൊരു മിന്നാമിന്നിത്താരം, കൂടെ വരില്ലേ നീ (അമ്പിളിമാമാ) തീക്കനല്‍ നെഞ്ചുമായ് നിന്റെ പൊന്നച്ഛനെ കാറ്റലകള്‍ തൊടുമോ... കുഞ്ഞുകാല്പ്പാടുകള്ക്കുമ്മവച്ചീടുവാന് വെണ്ണിലാവും വരുമോ.... കല്ലിനുമുള്ളില് കണ്ണീരുണ്ടാം കരയല്ലേ നീ പൊന്നേ..... ഇതള്‍ മിഴിയുണ്ടെങ്കില് കരളുണ്ടെങ്കില്‍ കണ്ടാലറിയാം നിന്നെ, പാലൊളി മുത്തല്ലേ നീ (അമ്പിളിമാമാ) |