ഉണരൂഹൃദയ (ഇങ്ങനെ ഒരു നിലാപക്ഷി )
This page was generated on April 16, 2024, 4:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംസഞ്ജയ് സലിൽ ചൗധരി ,അന്തര സലിൽ ചൌധരി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംഹംസധ്വനി
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,സ്നേഹ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:43.
ഉണരൂ ഹൃദയവന മധുമല്ലികേ
സുധാമയീ, തേടുന്നുവോ സഖീ
നീ വരിവണ്ടിനെ...
ഹൃദയേശനെ പൂവേ...
(ഉണരൂ...)

മധുരമുരളിയിലെ ഹംസധ്വനിയില്‍
രാഗാമൃതലയ കവനകല
ഏതോ ലഹരിയിലൊഴുകുന്നു ഞാന്‍
അഴകിന്‍ കല്ലോലിനിപോലെ
(ഉണരൂ...)

മദനലഹരിയിലെ മന്ദാകിനിയില്‍
തേനായൊഴുകിയ ധ്വനികവിത
എന്നാത്മാവിനെ തഴുകുകയായ്
മരുവില്‍ പൊഴിയും ഹിമംപോലെ
(ഉണരൂ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts