വാവാവോ വാവുറങ്ങ് (മാനസം)
This page was generated on April 25, 2024, 7:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍പ്രദീപ്‌ സോമസുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:45.
 
ഉം..ഉം..ഉം..ഉം..
വാവാവോ വാവുറങ്ങ് കായാമ്പൂ കണ്ണുറങ്ങ്
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
നിനക്കുറങ്ങാനൊരുങ്ങി കനവിൻ കൂടാരം
(വാവാവോ...)

കനകക്കിനാവിന്റെ കളിയൂഞ്ഞാലാ‍ടുമ്പോൾ
ഓമനക്കണ്ണനു കേട്ടുറങ്ങാൻ
കഥ കഥ പൈങ്കിളി പണ്ടു പറഞ്ഞൊരു
കഥ പറയാമോ പൂങ്കാറ്റേ
പാടാമോ പാലരുവീ ആടാമോ കാർത്തുമ്പീ
ഉറങ്ങാൻ നേരം പാൽനിനവിൽ
തുണയായ് വരുമോ വാർതിങ്കളേ
(വാവാവോ...)

ഓരോ മോഹവും പൊൻപീലി ചൂടും
അമ്പിളിയോളം നീ വളരും
പിഞ്ചിളം കാലടി പൂഞ്ചോട്ടിലെന്നും
പൂ വിരിക്കാനായ് നിന്നമ്മ വരും
കരയാതെ വാടാതെ
മിഴിയോരം നനയാതെ
അറിയാതോമന മോനുറങ്ങ്
താലോലമാടിയെൻ തേനുറങ്ങ്
(വാവാവോ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts