പഹാഡി പാടു (ചക്കരമുത്തു് )
This page was generated on April 28, 2024, 6:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ കെ ലോഹിതദാസ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംപഹാഡി
അഭിനേതാക്കള്‍ദിലീപ് ,കാവ്യ മാധവന്‍ ,ജിഷ്ണു രാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:49.

 ധാ ധാം തരികിട ധത ധിംത
തക തരികിട തക തരികിട തകത തകത ധം
തധിംത തക തരികിട തകട ധികിട ധാം ധീം ധാം
തക തരികിട തകിട ധികിട ധാം ധീം ധാം
തക തരികിട തകത ധികിട ധാം ധീം ധാം

അ......................................

പഹാഡി പാടൂ
പഹാഡി പാടു ഗായികേ നിശയുടെ കാതര ഹൃദയം നിറയെ അനുരാഗം
പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ
ഛനക്ക്ഛനക്ക് ഛന് പായല്‍ ബാജേ
ഛനക്ക്ഛനക്ക് പായല്‍ ബാജേ
പായല്‍ ബാജഗ് ഛും ഛും ഛനനാന
അ....................

ചെമ്പകപ്പൂമണം ഒഴുകുമീ രാവ് ചന്ദനപ്പൂനിലാവ് കുതിരുമീ യാമം
പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും പ്രേമാര്‍ദ്ര സുന്ദര കവിതേ
ഉണരാം ഉണരാം ഞാന്‍ നിന്നില്‍ പുണരാം
മൃദുലപദചലനമണിനാദം ഛല്‍ ഛനന ഛനന ഛം ഛനനാ
സിരകളുണരുന്ന രതിനടനം ഛല്‍ ഛനന ഛനന ഛം ഛനനാ
മദഭരയമുനാതീരം ഇതു മദഭരയമുനാതീരം

പഹാഡി പാടു ഗായികേ ഗായികേ രാധികേ
അ............

രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു വിരഹിണി കാളിന്തി ഉറങ്ങി
മാധവനില്ലാതെ രാധികയില്ലാതെ കരള്‍ നൊന്തു തേങ്ങി ഒരു പാഴ്മുളം തണ്ട്
അന്തരാത്മാവിന്‍ രോദനം നംന നോംനന നോംനനന
ആരുമറിയാത്ത നൊമ്പരം നംന നോംനന നോംനനന
പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം

പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts