ആകാശം ഭൂമിയെ (ഭാര്യമാര്‍ സൂക്ഷിയ്ക്കുക )
This page was generated on April 27, 2024, 8:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:39.

ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു
(ആകാശം . .)

സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍-
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു-നമ്മള്‍
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു-
അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു
അടയുന്ന വാതിലില്‍ മുട്ടുന്നു
(ആകാശം . .)

മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
സ്നേഹ തീരങ്ങള്‍ വിളിക്കും
കാണുകില്ലെന്നോര്‍ത്ത കാരുണ്യ ജാലകം
കയ്യൊന്നു തൊട്ടാല്‍ തുറക്കും
(ആകാശം . .)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts