പാല്‍തെന്നലേ (ഫാഷന്‍ പരേഡ് )
This page was generated on April 29, 2024, 10:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:53.
 
(പു) പാല്‍ത്തെന്നലേ കുളിര്‍പെയ്തുവാ
വാര്‍ത്തിങ്കളിന്‍ രഥമേറിവാ
നീലക്കടമ്പിന്റെ പീലിച്ചുരുള്‍പൂക്കള്‍
പൂവിട്ടൊരുങ്ങുന്ന കണ്‍കോണിനുള്ളില്‍
നീഹാരഹാരങ്ങള്‍ ചാര്‍ത്തുന്ന സ്വപ്നങ്ങളാല്‍
എന്നുള്ളിലേകാന്തസായന്തനം പോലെ
രാഗാര്‍ദ്രമായു് വന്നു വെണ്‍ചന്ദനം പെയ്തു
മെയ്യില്‍ തലോടുന്ന ശൃംഗാരഹംസങ്ങളായു്

(പു) (പാല്‍ത്തെന്നലേ )

(പു) ആരും തുറക്കാക്കിനാവിന്റ വാതില്‍ക്കല്‍
ആര്‍ത്ത്യാനുരാഗിയായു് വന്നു നില്‍ക്കാന്‍
(സ്ത്രീ) രാത്തിങ്കള്‍ നാളം കൊളുത്തിത്തുളുമ്പുന്ന
പാല്‍ക്കിണ്ണമേന്തി ഞാന്‍ സ്വീകരിക്കാം
(പു) മിഴിദീപമെരിയുന്ന വരദാരമേ
നിഴല്‍വീണുമുറുകുന്ന ലയഭാവമേ
(മിഴിദീപ )
ഈ രാത്രി ഞാന്‍ നിന്റെ ശയ്യാമുറിക്കുള്ളില്‍
ഒരു നൂറുശ്രുതിയിട്ടുഗതിമീട്ടിടാം
(ഈ രാത്രി )

(പു) (പാല്‍ത്തെന്നലേ )

(സ്ത്രീ) നാണം മുളയ്ക്കും മനസ്സില്‍
കുറുമ്പിന്റെ മഞ്ചാടിമണിയെന്നുമഭിലാഷമേ
(പു) ആനന്ദമന്ദസ്മിതം കൊണ്ടുഷസ്സിന്നു
പൂമ്പീലി പാവുന്ന പുലര്‍മഞ്ഞലേ
(സ്ത്രീ) അറിയാതെ വിടരുന്നു തഴുകീടവേ
അതിലോലമുലയുന്ന ലയസൂനമേ
(അറിയാതെ )
ഈ രാത്രി നീയെന്റെ തൂവല്‍ച്ചിലമ്പിന്റെ
മയമുള്ള മണിമുത്തു് കവരുന്നുവോ
(ഈ രാത്രി )

(പു) (പാല്‍ത്തെന്നലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts