ദീപപ്രദക്ഷിണം (തേടിയ വള്ളി കാലേചുറ്റി )
This page was generated on May 14, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംസിയാ
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:03.

ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ?
ദേവപ്രസാദം ചാര്‍ത്തിയോ സഖീ?
പൂത്തിരുവാതിര പൊന്‍‌തിങ്കള്‍ക്കുടത്തില്‍
പനിനീരും ഇളനീരും കൊണ്ടുവന്നോ?

ഏഴരവെളുപ്പിന് തിരുതാളിതേച്ച്
ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ
അവിടെനിന്നുടെ അനുരാഗ ദേവന്‍
അകലത്തു നിന്നത് കണ്ടുവോനീ?
അകലത്തു നിന്നത് കണ്ടുവോ നീ?

ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട്
ഭാഗവതം വായിച്ചിരുന്നുവോ?
നാളീകനേത്രന്റെ ഹേമന്തലീലയില്‍
നാണം മുളച്ചോ മുഖം മറച്ചോ?
നാണം മുളച്ചോ മുഖം മറച്ചോ?




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts