നീ എന്‍ ആത്മാവില്‍ (ഭാരതി നഗര്‍ മേയ്‌ 9 )
This page was generated on April 19, 2024, 1:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:06.
�ആ..... ആ‍........

നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ
ആജീവബന്ധത്തിന്‍ ശീലുകള്‍ പാടി
ഈ രാഗചൈത്രത്തിന്‍ ചാരുതയായീ
നീവന്ന സായൂജ്യ നിമിഷങ്ങളില്‍
ദൂരങ്ങള്‍ തേടുന്ന ദാഹിച്ചലയുന്ന
വേഴാമ്പല്‍ പക്ഷിയായ് തീരുന്നു ഞാന്‍
(നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ..)

ഒരു പൂ വിടരും പോലെ നീ മനസ്സിന്റെ
തിരുമുറ്റത്തെന്തിനോ വിരുന്നു വന്നു
മൂകമായ് കിടന്ന തന്ത്രികളില്‍
ജീവരാഗമുണര്‍ന്നു കഴിഞ്ഞപ്പോള്‍
ഞാനും നീയും നാമായി
മാ‍നസമൊരുനവ മലരായീ
ജീവിതമേതോ സംഗീതത്തിന്‍ ജീവത്സ്വരലയമായി
(നീ എന്‍...)

ഏകാന്തതയില്‍ നിന്‍ കരള്‍ തഴുകും
വേദനയാകാന്‍ കൊതിച്ചപ്പോള്‍
ആരുമില്ലെങ്കിലും ആരെയോ തേടി എന്നാത്മാവുണര്‍ന്നിരിക്കുമ്പോള്‍
ഞാനും നീയും നാമായി
മാ‍നസമൊരുനവ മലരായീ
ജീവിതമേതോ സംഗീതത്തിന്‍ ജീവത്സ്വരലയമായി
(നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts