വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | കീരവാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:09.
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ് ധിം നാധിനധിം - എന്‍ ചിത്തരമുത്തൊരുങ്ങ് ഉത്രാടക്കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍) എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍ നീലാമ്പല്‍ക്കണ്ണില്‍ എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന പൊന്‍മീനെക്കാണാന്‍ എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞൊ- രെന്‍ നീലാമ്പല്‍ക്കണ്ണില്‍ നിന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന പൊന്‍മീനെക്കാണാന്‍ കൈക്കുമ്പിളിലെ പൈംപ്പാലമൃതേ വാര്‍തിങ്കളിലെ പൊന്‍മാന്‍കുരുന്നേ ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിരതല്ലും കര്‍ക്കിടവാവ് (തൈമാവിന്‍) അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി- ന്നാറാട്ടും പൂരോം... പൂത്തിരിപ്പൊന്‍തിരി പൂരനിലാത്തിരി നിന്നുള്ളില്‍ പൂക്കും... പൊന്‍ചെണ്ടയുണ്ടേ കൈച്ചേങ്കിലയും ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ (തൈമാവിന്‍) |