കണ്ണാ കാര്‍വര്‍ണ്ണാ [തൂവെണ്ണ കണ്ടാല്‍] (പ്രീതി )
This page was generated on March 29, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 05:11:44.
Kanna kaarvarnna


കണ്ണാ കാര്‍വര്‍ണ്ണാ...
തൂവെണ്ണകണ്ടാല്‍ ഉരുകുംഹൃദയം
കാര്‍വര്‍ണ്ണാ കണ്ണീരിലലിയില്ലേ?
മാനസം കവരും മോഹനരൂപം
മാമകവേദനയറിയില്ലേ?
കണ്ണാ....കനിവില്ലേ?

കാളിന്ദി നദിയില്‍ കാളിയ സര്‍പ്പം
കാതോളമാളിയ നാളില്‍
നീരജ നയനാ നീയന്നാടിയ
കാളിയമര്‍ദ്ദനം ഓര്‍മ്മയില്ലേ?
ഓര്‍മ്മയില്ലേ?
(തൂവെണ്ണ...)

അലമാല നടുവില്‍ ഈ കളിയോടം
വീണുതകരും മുന്‍പേ (അലമാല..)
കരുണാസാഗരാ....
കരുണാസാഗരാ നീ വരില്ലേ?
കരങ്ങള്‍ നീട്ടുകയില്ലേ?
മാധവാ നീ വെറും ശിലയാണോ
വേദനയറിയാത്ത ശിലയാണോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts