മഞ്ഞണിയും മാമലയില്‍ (ശാന്തിനിലയം )
This page was generated on April 28, 2024, 9:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനമുടവന്‍മുകള്‍ വസന്തകുമാരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2013 12:07:02.

മഞ്ഞണിയും മാമലയില്‍
മയിലാടും താഴ്വരയില്‍
പൊന്നണിയും പൂമലയില്‍
എന്നിണക്കിളിക്കൊരു കൂടുണ്ടോ

ഏഴു തട്ടുള്ള കിളിക്കൂട്ടില്‍
എഴുനൂറഴകുള്ള ചുവടുണ്ടോ ?
ചിറകില്‍ ചിറകും ചൂടി ഉറങ്ങാന്‍
ചിത്ര കലയുള്ള മഞ്ചമുണ്ടോ ?
മധുവുണ്ടു മയങ്ങുന്ന കിളിയുടെ മുഖം കാണാന്‍
മിന്നാമിനുങ്ങിന്റെ വെളിച്ചമുണ്ടോ? -2

മാറിലെഴുത്യോന്റെ മടിത്തട്ടില്‍
പറന്നു ചെല്ലാനുള്ള വഴിയുണ്ടോ?
ഇന്ദ്രലോകങ്ങള്‍ കണ്ടു മടങ്ങാന്‍
ചന്ദ്രക്കലയുടെ രഥമുണ്ടോ ?
മരതകം പൊഴിയുന്ന നാട്ടിലെ കിളിയുടെ
കുഞ്ഞിനു കളിക്കാന്‍ മണിച്ചെപ്പുണ്ടോ ?-2
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts