ഉറക്കം വരാത്ത (പഠിച്ച കള്ളന്‍ )
This page was generated on April 28, 2024, 6:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:43.


ഉറക്കം വരാത്ത പ്രായം - ഒന്നും
ഒതുക്കാൻ വയ്യാത്ത പ്രായം
എനിക്കും നിനക്കും വെണ്ണിലാവിനും
എന്നും ഒരേ പ്രായം (ഉറക്കം)

തുറന്ന ജാലക വാതിലിലൂടെ
തുഷാര കിരണങ്ങളോടി വരുമ്പോൾ
മാമ്പൂ തുമ്പിയെ അണയ്ക്കുന്നു
മനസ്സു ദാഹിക്കുന്നു (ഉറക്കം)

വിതുർന്നുലഞ്ഞ കിനാക്കളിലൂടെ
വികാര മുകുളങ്ങൾ തേൻ നിറയുമ്പോൾ
മാറിൽ മുത്തുകൾ കിലുങ്ങുന്നു
മനസ്സു ദാഹിക്കുന്നു (ഉറക്കം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts