വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:44.
കണ്ണീർക്കടലിൽ പോയ കിനാവുകളേ തിരഞ്ഞിട്ടെന്തു കാര്യം ഇനി കരഞ്ഞിട്ടെന്തു കാര്യം (കണ്ണീർ...) ആശ തൻ കടലാസു പൂപ്പന്തലിൽ ആഗതമായി കൊടും കാലവർഷം ആശിച്ചു തൂക്കിയ പൊൻ കൂടു തകർന്നു പോയി ആരോ കൊണ്ടു പോയി നിന്നിണപ്രാവിനെ (കണ്ണീർ...) ആനന്ദപ്രതീക്ഷ തൻ മണിമണ്ഡപം ആഴക്കു കണ്ണീരിലലിഞ്ഞു പോയി പെണ്ണായി പിറന്നില്ലേ കാനന ശൂന്യതയിൽ പേടമാൻ കിടാവായി കഴിയേണ്ടെ (കണ്ണീർ...) |