മധുവനങ്ങൾ (ഭാഗ്യവാൻ )
This page was generated on April 24, 2024, 7:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആന്റണി ,ശ്രീനിവാസൻ ,സുചിത്ര ,വിജയരാഘവൻ ,പ്രേംകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:36.


മധുവനങ്ങള്‍ പൂവണിഞ്ഞു
മധുപനായ് നീ മൂളിവന്നു
വെണ്മയൂരമായ് നൃത്തമാടുവാന്‍
നിറനിലാവണിഞ്ഞൊരീ നിശയിലരികില്‍ നീ വരൂ

(മധുവനങ്ങള്‍)

കാറ്റിലീ ചമ്പകം പൂത്തുലഞ്ഞ നറുമണം
പാട്ടിലീ ആര്‍ദ്രമാം ആത്മരാഗപരിമളം
പാതിരാപ്പൂവിന്‍ നെടുവീര്‍പ്പി‍ന്‍ സൗരഭം
പാറുമീ കാറ്റിലെന്നാത്മാവിന്‍ മര്‍മ്മരം നീയറിഞ്ഞുവോ

(മധുവനങ്ങള്‍)

ഏതൊരാല്‍ച്ചോട്ടിലോ ദേവദാരുതണലിലോ
ഈ വെറും സ്വപ്നമാം പൂവുണര്‍ന്ന വനിയിലോ
ഗായകാ നീ അനുരാഗലോലയാം
കന്യയെ തേടുന്ന ഗന്ധര്‍വ്വനായ് വന്നു വേണുവൂതുന്നു

(മധുവനങ്ങള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts