കടലേഴും (ലങ്ക )
This page was generated on March 29, 2024, 5:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്രീനിവാസ്
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:39.

കടലേഴും വാഴും ഇദയത്തിൻ
കൺകൾ കണ്ട കനവോരം അതിലങ്കേ
പനിക്കാല ചാറൽ അഴകോറും
കാതൽ പൂവിൽ ഇടം തേടും ഇവൾ ലങ്കേ
മിഴി മൂടും പ്രേമത്തിൻ മരതകമാം മോഹത്തിൻ
അഴക് നീ അഴക് നീ അഴക് നീ
വരമായ സീതാവിൻ കനിവേറും കഥ പാടും
കുയിലു നീ കുയിലു നീ അഴകു നീ
(കടലേഴും....)

കാർമേഘ ചിറകിൽ നിന്നൊരു തുള്ളി
തൂവൽമഴ നോൽക്കുന്ന വേഴാമ്പൽ നീ
നിറമിന്നൽ കരളിൽ നിന്നൊരു കുമ്പിൾ
കനൽ കോരും മിന്നാമിനുങ്ങല്ലേ നീ
പുലരിത്താമ്പാളത്തിൽ വാസന്ത തിരി നീട്ടും മലരു നീ
കാതരമാം ഈണത്തിൻ ഇതൾ പൊഴിയും തീരത്തിൽ കുളിരു നീ
വിരഹത്തിരയും പെൺകൊടി നീ
(കടലേഴും....)

മാനത്തെ രാക്കുമ്പിൾ കണ്ണാടി ചിറകാട്ടും
നക്ഷത്രക്കിളിയാണു നീ
എരിയുന്ന സൂര്യന്റെ ചായത്തിൽ വിരൽ ചേർത്തു
സിന്ദൂരം തിരയുന്നോ നീ
നിറമിഴി തൻ മണിയെന്നും നിനവുകളെ താലാട്ടും നിലവു നീ
കര കാണാൻ മോഹത്തിൻ കളിവള്ള തുഴയെറിയും കുസൃതി നീ
വിരഹം നുകരും പ്രണയിനി നീ
(കടലേഴും....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts