മധുരിക്കും മനസ്സിൻ്റെ (ഇഷ്ടമാണു നൂറുവട്ടം )
This page was generated on April 28, 2024, 5:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷിജു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:37.
 
അ...

മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം
ആലോലം കാറ്റില്‍ ആരാരോ പാടും
അരിയസംഗീതരാഗോദയം
(മധുരിക്കും )

വര്‍ണ്ണച്ചിറകുമായു് എന്‍നെഞ്ചിലിളമോഹപ്പറവകള്‍
തെന്നിപ്പടരുമോ ഈ രാവിലൊരു മാരിപ്പുളകമായു്
കണ്ണില്‍ കൊളുത്തുമോ മിന്നുമൊരു കാവല്‍വിളക്കു് നീ
തുള്ളിത്തുളുമ്പുമോ മൂളുമൊരു മൂകസ്വരങ്ങളായു്
ഗാഗ - രിരി ഗരിഗരി സനിപനിപ
രിഗരിസനിപനിസരിഗപഗരിഗ
രിഗരി സരിഗ - മഗരി സരിഗ
പനിപ ഗരിഗ സനിപഗരി
സാനന്തമാം സംഗീതമേ
സാരങ്കിയില്‍ പൂക്കാവു് നീ
ഹൃദയരാഗാഞ്ജലിയിലേകാന്തതയിലേതോ
പ്രണയകവിത പാടുമൊരു പാഴു്ശ്രുതിയി -
ലെന്‍ നിനവുമുണരവേ
(മധുരിക്കും )

തിങ്കള്‍ത്തളികയില്‍ പാല്‍ത്തുള്ളിയുടെ മോഹക്കുളിരു പോല്‍
എന്നില്‍ പടരുമോ ഈ പ്രേമദലമുള്ളില്‍ തെളിയവേ
മാറില്‍ പതിക്കുമോ മെല്ലെ മധുമാരിപ്പളുങ്കുകള്‍
നീലക്കടമ്പുപോല്‍ പൂക്കുമൊരു പൂന്തേന്‍കുരുന്നുകള്‍
പാഗ പാഗ പനിപപഗസരി
സരീ സരീ
ഗരി പഗരി പസപനി
സസ രിസനിപനി
സനിപ സനി
പനിപ നിപ
ഗപനി സ നി പ ഗ
സാഫല്യമായു് ശ്രീരാഗമേ
സമ്മോഹമായു് പോരാവൂ നീ
കനകതാരാവലിയിലാകാശമൊരു
മായാമധുരകലിക പോലെ
ജ്വലര്‍ദീപദലരാജികളിലുണരവേ
(മധുരിക്കും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts