പുല്ലാനിവരമ്പത്തു (ആല്‍മരം)
This page was generated on April 20, 2024, 7:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സി ഒ ആന്റോ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:44.
 
പുല്ലാനിവരമ്പത്തു് പൂക്കൊന്നക്കൊമ്പത്തു്
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു

കൂടിന്നുമേക്കട്ടി കുരുത്തോല
പാടത്തെപഴംപായല്‍ തഴപ്പായ
(പുല്ലാനി)

തേനുണ്ണാന്‍ പോയതും തെനതിന്നാന്‍ പോയതും
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ

പൂവനും പിടയുമായു് കിനാവു കണ്ടു
ദൂരത്തു് കതിര്‍ കൊയ്യാന്‍ പോയി പൂവന്‍

കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം

പൂവന്റെ നെഞ്ചത്തു് കനലാണേ
അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍
ഇണയുടെ ചിറകടി കേട്ടില്ലാരും
കേട്ടില്ലാരും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts