വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എം എം കീരവാണി |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സൗക്കാർ ജാനകി ,സിദ്ദിഖ് ,വൈഷ്ണവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:46.
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ ദൂരെ..ദൂരെയായെന്‍ തീരമില്ലയോ (തരളിതരാവില്‍ ) എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം ഹൃദയം നിറയും ആര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ (തരളിതരാവില്‍ ) ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍ കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ ദൂരെ...ദൂരെയായെന്‍ തീരമില്ലയോ (തരളിതരാവില്‍ ) ................................ |