വസുധേ (വസുധ )
This page was generated on April 27, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപഴവിള രമേശന്‍
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2013 04:17:32.

വസുധേ...വസുന്ധരേ....
സുലളിത ശുഭഗുണ സുഖവരദേ...
പ്രണമിത സുരകുല വര ചരിതേ...
അനാദി നീലിമ പടര്‍ന്ന വാര്‍മുടി
അഴിഞ്ഞു വനനിരയായ്...
തലങ്ങള്‍ ശൈലങ്ങള്‍....ഋതുക്കള്‍ സ്വപ്നങ്ങള്‍
ചുരത്തുന്നു മുലപ്പാലിൻ അരുവികളില്‍....
വസുധേ...വസുധേ...വസുധേ...

ആ....ആ....ആ....ആ....

വേദം...നിന്‍ കളമൊഴി നിന്‍ ചിരി പൂക്കാലം
നിന്‍ താളം...ജനിമൃതികളിടറിയ മുക്കാലം
രാഗം...നിസരികള്‍ തഴുകിയ നിന്‍ സംഗീതം
നിന്‍ ഭാവം...ഉഷസ്സുകളണിയുന്നൊരു സിന്ദൂരം
തളിരും താരുമായതാത്മഹര്‍ഷം
വിരഹം ശോകമായതാദികാവ്യം
പലപല ജന്മം സുകൃതിനി ഞാന്‍ നിന്‍
കവിമകനാകേണം...
വസുധേ...വസുധേ...വസുധേ...

ആ....ആ....ആ....ആ....

അമ്മേ...നിന്‍ തിരുമിഴി നനയരുതൊരു നാളും
നിന്‍ പുണ്യം പൂത്തുലയുക നിറവൊടു സൗഭാഗ്യം
മണ്ണില്‍...കളമെഴുതുക മഴയുടെ സൗന്ദര്യം...
നിന്‍ മൗനം...തിരിയുഴിയുക ഞങ്ങളില്‍ ഓംകാരം
നിഴലും നിന്‍ കരങ്ങളായിടുന്നു
നിറയും മേഘമായി നീ വരുന്നു
ഇനിയൊരു ജന്മം കൈവരുമെങ്കിൽ
നിന്‍ പുകള്‍ പാടേണം....
വസുധേ...വസുധേ...വസുധേ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts