അകലെ ആകാശ പനിനീര്‍ (എന്റെ നീലാകാശം )
This page was generated on April 27, 2024, 8:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:47.
അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....
അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....
കവിളിൽ ചുംബനമറുകുമായ് നിന്നു കവിതപോൽ പ്രേമകവിതപോൽ..
അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....

തിരുവുടലിതു നിറകുടമാകും ദിനകരാശ്ലേഷലഹരികൾ...
പ്രിയതരസ്മൃതിസുരഭീപുഷ്പമായ് നറുനിലാ‍വായി വിരിയുന്നു...
നവനീതക്കുളിർശിലയിൽ തീർത്തൊരു യവനശില്പം പോലവൾ നിന്നൂ....

അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....

മറയുവാൻ വെമ്പും സവിതാവിൻ നേരെ കരപുടം നീട്ടി അവൾ നിന്നൂ....
അധരമൽ‌പ്പവും ഇളകിയില്ലെന്നാൽ ഹൃദയം മൂകമായ് പാടുന്നൂ...
തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം മുഴുമതിയായി വിടരും ഞാൻ....

അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts