തബല തിമിലമേളം (ഇഞ്ചക്കാടന്‍ മത്തായി ആന്റ്‌ സണ്‍സ്‌ )
This page was generated on April 29, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,സുരേഷ് ഗോപി ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:52.


ചികിട ചികിട ചം ചം
തബലതിമില മേളം ഹായ്
തകിട തകിട താളം
കയ്യോടു കൈകൈ കരളൊന്നാണു ഡൊയ് ഡൊയ്
മനസ്സേ.... സ്വര്‍ണ്ണസ്വപ്നക്കിണ്ണം നീ വെയ് വെയ്
ലഹരിനുരയുമീണം പൂമ്പുലരിപുലരുവോളം
ചികിട ചികിട ചം ചം

നാവുമ്മേല്‍ നാളത്തെ നാടിന്‍
നോവാറ്റും കാറ്റിന്റെ ശീലും
കാണാത്ത ദൂരങ്ങള്‍ തേടാന്‍
കാലൊച്ച കാതോര്‍ക്കും തേരും
മനസ്സിനു മയിലാട്ടം കനവിനു കൊടി തൂക്കം
അഴകേ... അങ്ങൂടിങ്ങൂടെങ്ങാന്‍ വായോ വാ
ചികിട ചികിട ചം ചം
[തബല തിമില മേളം]

നാളോടു നാളെണ്ണി വന്നേ
തോളോടു തോളൊത്തു നിന്നേ
ആകാശക്കൂരാപ്പില്‍ തൂങ്ങി
ഈ ലോകം ഇന്നോളം തേങ്ങി
ഇനിയൊരു പുകിലാണേ പുതിയൊരു തുയിലാണേ
ഇതിലേ.... ആടിപ്പാടി പുത്താണ്ടെത്തുന്നേ
ചികിട ചികിട ചം ചം
[തബല തിമില മേളം]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts