പാടിപ്പോകാം (സമാഗമം )
This page was generated on May 7, 2024, 11:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി ,ജോണ്‍സണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:52.
പാടിപ്പോകാം സമയതീരം നീളെ
പാറിപ്പോകാം ഗഗനതീരം നീളേ
പൂവാലൻ തുമ്പിയുമായ് പൂക്കാലമാടുന്ന
കേളീ ലതാമഞ്ചങ്ങളിൽ

താരുണ്യത്തിൻ തളിർ വനങ്ങൾ പൂവിടും
ആരണ്യത്തിൻ കിനാവു പോലെ
ആലോലം ഉണർത്തു പാട്ടിൻ
ശീലൊന്നു പാടാൻ വരൂ (2)
മനസ്സിൽ മലർത്തേൻ തുളുമ്പീ
ഈ ഗാനം ഇതിലേ വീണ്ടും
പാടും നാം നീളേ...
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...)

ഞങ്ങൾക്കേകൂ കുളിർനിലാവിൻ പൂവനം
ഞങ്ങൾക്കാണീ വിശാലഭൂമി
പായുന്നൂ യുഗങ്ങൾ തേരിൽ
പാറുന്നൂ വെന്നിക്കൊടി (2)
നമുക്കായ് ഉദിപ്പൂ പ്രഭാതം
ഈ തേരിൽ ഇനിയും ദൂരെ
പായുന്നു നേരെ
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts