മണികണ്ഠ മഹിമകൾ (ശബരിമലയിൽ തങ്ക സൂര്യോദയം )
This page was generated on June 17, 2024, 10:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:53.

സ്വാമിയേ.... സ്വാമിയേ ശരണമയ്യപ്പാ...
കന്നിമൂല ഗണപതിഭഗവാനേ ശരണമയ്യപ്പാ
സദ്‌ഗുരുനാഥനേ ശരണമയ്യപ്പാ...

മണികണ്ഠമഹിമകള്‍
അനന്തമതു ചൊല്ലൂ ശാരികേ
മതിവരുവോളം...
നോവകലാന്‍ പാപനിഴലകലാന്‍
മനസ്സിന്‍ നോവകലാന്‍...
പാപനിഴലകലാന്‍...
ബ്രഹ്മധര്‍മ്മങ്ങളലിയുന്ന
സംഗീതം നീ പാടുക - എന്നും
(മണികണ്ഠ)

പതിനെട്ടു പടികളെന്നാല്‍
പതിനെട്ടു തത്ത്വങ്ങള്‍
പതിനെട്ടദ്ധ്യായം
ഭഗവദ്‌ഗീതയിലും
സ്വാമിയേ ശരണമയ്യപ്പാ

ഇരുമുടിക്കെട്ടെന്നാല്‍ വെറുമൊരു ചുമടല്ല
സുഖദുഃഖജാലങ്ങള്‍ ആടുന്ന ഹൃദയം താന്‍
കല്ലും മുള്ളും മെത്തയാക്കി തുടരുമീ മലയേറ്റം
ബ്രഹ്മത്തിലൊടുങ്ങീടും ജീവിതയാത്രയല്ലോ
യോഗമുദ്രാഭാവത്തില്‍ യോഗീശന്‍ ഗിരിമുകളില്‍
മംഗല്യരൂപനിവന്‍ ഓംകാരപ്പൊരുളല്ലോ
(മണികണ്ഠ)

സര്‍വ്വരുമൊരുപോലെ
നിര്‍വൃതി പുണരുന്നു
ജാതിമതമിവിടില്ല
ഭേദങ്ങളിവിടില്ല
സ്വാമിയേ ശരണമയ്യപ്പാ

മന്നവനും യാചകനും സന്നിധിയിലൊരുപോലെ
പണ്ഡിതനും പാമരനും പൊന്‍‌പടിയിലയ്യപ്പന്‍
ശ്രീധര്‍മ്മശാസ്താവായ് വേദാന്തജേതാവായ്
സമതതന്‍ പ്രഭ വിതറി വാഴുന്നിതയ്യപ്പന്‍
ഭക്‍തര്‍‌തന്നഭയദീപം സത്യത്തിന്‍ നിത്യരൂപം
മേവുന്നു മലമുകളില്‍ ശ്രീഭൂതനാഥനിവന്‍
(മണികണ്ഠ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts