ലില്ലി വിടരും [M] (വെണ്ടർ ഡാനിയെൽ സ്റ്റേറ്റ്‌ ലൈസെൻസി )
This page was generated on April 29, 2024, 9:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീഷ് ,ചിപ്പി ,ജഗതി ശ്രീകുമാര്‍ ,ബീന ആന്റണി ,തിലകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:01.
ലില്ലി വിടരും പള്ളിമേട്ടില്‍
തുമ്പമലരേ വിരുന്നുവരുമോ
നാലകത്തെ പുള്ളിമാനേ
പള്ളിയറയില്‍ തുള്ളിവരൂ നീ
മനസ്സമ്മതം നിന്‍ മൗനമല്ലേ
നിന്നുള്ളിലെന്‍ പറുദീസയല്ലേ
മാലാഖകളല്ലേ നിന്‍ തോഴിമാര്

(ലില്ലി)

ഈ പുലരിപ്പെണ്‍കിടാവിനു മതമില്ലല്ലോ
ഓ... ഓശാനപാടണ കിളിമകളേ
വിണ്ണിന്‍ മാറില്‍ മതിലുകളില്ലല്ലോ
ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും
പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും
ഉണരുന്ന കാലമായ് ഹോ.. ഓ...

(ലില്ലി)

മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ്‍
ഓ... മധുവിധുരാവിനു മനോഞ്ജമായ്
ദേവദൂതര്‍ പാടുകയാണല്ലോ...
പാനപാത്രങ്ങള്‍ നിറഞ്ഞുതൂവുകയായ്
നീലത്താഴ്വരയും മുന്തിരിവള്ളികളും
പൂക്കുന്ന വേളയായ് ഹാ! ഹാ! ഹാ!

(ലില്ലി)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts