പ്രഭാത ഗാനങ്ങൾ (കൊച്ചു കൊച്ചു തെറ്റുകള്‍ )
This page was generated on May 3, 2024, 9:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ശുഭ ,സത്യകല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:02.

ആഹാഹാ..ആ...ആ....
പ്രഭാതഗാനങ്ങൾ നമ്മൾ
പ്രസാദസൂനങ്ങൾ
കുളിരലയിൽ മുഖം കഴുകും
പ്രകൃതീ ദേവി കണ്ടുണർന്ന പൊൻകണികൾ
തെയ്യംതാരാ തെയ്യംതാരാ തെയ്യംതാരാ
തെയ്യംതാരാ തെയ്യംതാരാ
പ്രഭാതഗാനങ്ങൾ നമ്മൾ
പ്രസാദസൂനങ്ങൾ

ആയിരം ജന്മങ്ങളായി നിന്നെ
അന്വേഷിക്കാനിറങ്ങി ഞാൻ
(ആയിരം.....)
മലർവനം വിരിയുമീ ഉഷസ്സിലും
മധുകണം പൊഴിയുമെൻ മനസ്സിലും
തിരഞ്ഞു നിന്നെ..... തിരഞ്ഞു നിന്നെ....
ജന്മം ജന്മം നമ്മിൽ നമ്മിൽ
തേടിത്തേടി...ആ.....
പ്രഭാതഗാനങ്ങൾ നമ്മൾ
പ്രസാദസൂനങ്ങൾ

സുരഭീമാസമെന്നിൽ മധുരം പകർന്ന കാലം
ഒരു വസന്തമായ് വഴിയോരം പൂക്കുവാൻ
(സുരഭീമാസമെന്നിൽ....)
കുളിരുകൾ പൊതിയുമാ പകലിലും
കുമിളകൾ പകരുമാ കനവിലും
നിറഞ്ഞു നമ്മൾ... നിറഞ്ഞു നമ്മൾ..
ഉള്ളിന്നുള്ളിൽ വെള്ളിക്കിണ്ണം
തുള്ളി തുള്ളി...ആ...
(പ്രഭാതഗാനങ്ങൾ.....)  




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts