തേങ്ങുമീ വീണയിൽ (അനിയത്തിപ്രാവ് )
This page was generated on April 27, 2024, 5:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2021 16:45:39.
തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു
കതിർ തേടുമീ മോഹം പാതിരായ് മാറുന്നു
നിഴൽ വീണു കേഴുന്നു (തേങ്ങുമീ..)

കനലായ കാടെല്ലാം ഇടനെഞ്ചിൽ എരിയുന്നു
മുകിലായ കനിവെല്ലാം ഗതി മാറി അലയുന്നു
ഒരു മൂക സാന്ത്വനം പോലെ ഇനി ഓർമ്മകൾ മാത്രം
തല തല്ലുമീ തിരമാലകൾ വെറും ആശകൾ മാത്രം
ഏതു തീരത്തിൽ ഇനി ഏതു ജന്മത്തിൽ അലിയുന്നു നാം തമ്മിൽ
(തേങ്ങുമീ..)

പകലായ പകലുകളും കൊഴിയാതെ പൊഴിയുകയായ്
മധുമാസ രജനികളും വിട ചൊല്ലി അകലുകയായ്
പ്രിയമാമുഖം സുഖമാസ്വരം കുളിരേകുമീ രാവിൽ
പുതു പൂക്കളും നിറതിങ്കളും തുണയാകുമോ രാവിൽ
ശാന്തയാമത്തിൽ ഒരു സ്നേഹതീരത്തിൽ ഒരുമിക്കും നാം തമ്മിൽ
(തേങ്ങുമീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts