സ്വര്‍ഗ്ഗപ്പുതുമാരന്‍ (ബല്ലാത്ത പഹയന്‍ )
This page was generated on May 7, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംകെ വി ജോബ്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,എല്‍ ആര്‍ ഈശ്വരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:48.
ആ....
സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ
സുറൂമയിട്ടൊരുങ്ങടീ സുന്ദരിപ്പെണ്ണേ

ആ.....
നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു
നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങള്‍ ചിരിച്ചു
സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ ......

ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാന്‍
കൊല്ലത്തുകാരന്‍ ചെറുക്കന്‍ വന്നൂ
നാദസ്വരത്തിന്റെ നാദലഹരിയില്‍
നാലുകെട്ടാകെത്തരിച്ചു നിന്നൂ
നാലുകെട്ടാകെത്തരിച്ചു നിന്നൂ

ആ.......
തങ്കത്തിന്‍ തരിവള തഞ്ചത്തില്‍ കിലുങ്ങുമ്പോള്‍
തങ്കപ്പതക്കങ്ങള്‍ മാറില്‍ തിളങ്ങുമ്പോള്‍
ചുണ്ടത്തുമാരന്റെ ചുംബനം തുടിയ്ക്കുമ്പോള്‍
പണ്ടത്തെ തോഴിയെ മറക്കല്ലെ പെണ്ണേ
തോഴിയെ മറക്കല്ലേ പെണ്ണേ

അഷ്ടമംഗല്യ വിളക്കുമായമ്മായി
അറപ്പുരവാതില്‍ തുറന്നുവരുന്നൂ
കതിര്‍മണ്ഡപത്തിലെ തോരണം നോക്കി
കല്യാണപ്പയ്യനും കാത്തുനില്‍ക്കുന്നു
കല്യാണപ്പയ്യനും കാത്തുനില്‍ക്കുന്നു
ഇല്ലത്തെപ്പെണ്ണിനെ........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts