ഇരു മെയ്യും [D] (ഞങ്ങൾ സന്തുഷ്ടരാണു് )
This page was generated on May 3, 2024, 8:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:12.
ഇരുമെയ്യും ഒരു മനസ്സും
ഈറനാം ഈ രാവുകളും
ഇതളിതളായ് തേന്‍ ചൊരിയും
ഈ നിലാവും പൂവുകളും
തഴുകിമയങ്ങും മധുരിമയില്‍ നിന്‍
ഹൃദയശലഭം ഉണരുമോ
മതിവരുവോളം നുകരുമോ

(ഇരുമെയ്യും)

ചായുറങ്ങുമ്പോള്‍ കാറ്റേ
നിന്റെ താലവൃന്ദം കടം തരില്ലേ
പാതിരാമുല്ലേ നിന്റെ
അല്ലിപ്പാനപാത്രം തുളുമ്പുകില്ലേ
പുളകങ്ങള്‍ പൊതിയാന്‍ പൂജിച്ചതല്ലേ
പൂമഴയില്‍ നിന്‍ മൂടുപടം
വേനലറുതിയില്‍ പെരുമഴ പെയ്താല്‍
പുതുമണ്ണും പുളയുകില്ലേ
മുകിലിന്റെയനുപമ ജലകണമൊരുനാള്‍
മുത്തായ് തീരില്ലേ
മിഴിയും മിഴിയും തമ്മില്‍ മൊഴിമാറ്റം

(ഇരുമെയ്യും)

പാല്‍ചുരന്നീടും രാവേ
പുള്ളിപ്പയ്യിനെപ്പോലണയുകില്ലേ
പാട്ടുറങ്ങീടും നെഞ്ചില്‍
പ്രേമം പള്ളിയോടം തുഴയുകില്ലേ
ഇളമാനിന്‍ മിഴികള്‍ ഈരിലക്കിളികള്‍
ഈയധരത്തില്‍ ചെമ്പവിഴം
നീലക്കടലിന്റെ വിരിമാറില്‍ പടരും
നദിയൊരു വധുവല്ലേ
പകലിന്റെയിടവഴിത്തണലിനും തുണയായ്
പാവം ഞാനില്ലേ
വഴിയും നിഴലും തമ്മില്‍ കുടമാറ്റം

(ഇരുമെയ്യും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts