മേലെ പൊന്‍വെയില്‍ (അമ്മ അമ്മായിയമ്മ )
This page was generated on April 29, 2024, 4:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍എം ജി ശ്രീകുമാർ ,സംഗീത മാധ‌വ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഹരിശ്രീ അശോകൻ ,സുകന്യ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:22.
 
മേലേ പൊൻവെയിൽ ആകാശം പൂപ്പന്തൽ കെട്ടുന്നു
താഴെ കാറ്റിൻ ചെല്ലക്കൈകൾ താളം കൊട്ടുന്നു (2)
പിറന്നാൾ ദിനത്തിൽ ചൊരിയൂ മനസ്സുകളേ
സുരലോക സ്നേഹാമൃതം സ്നേഹാമൃതം (2)
(മേലേ പൊൻ വെയിൽ...)
ധീം തനക്കു ധീം തനക്കു താം ധീം തനക്കു ധീം തനക്കു താം
ധീം തനക്കു ധീം തനക്കു താം (2)

ഉള്ളിനുള്ളിൽ നിറയുന്നോരാനന്ദമേ
പീലി നീർത്തും സ്നേഹത്തിൻ സംഗീതമേ (2)
മുഖപടമില്ലാതെ പരിഭവമില്ലാതെ
ഹൃദയങ്ങൾ ചേരുന്നു എന്നും നിൻ തിരുസന്നിധിയിൽ
അല്ലിയിളം കൂട് ഇല്ലിമുളം കൂട് നമ്മുടെ ഈ വീട്
കൈത്തിരിനാളം തൊഴുകൈ കൂപ്പും സ്വർഗ്ഗം തറവാട് (2)
(മേലേ പൊൻ വെയിൽ...)

മോഹരാഗ ഗോപുരങ്ങൾ തുറക്കുന്നുവോ
താലമേന്തും വാത്സല്യം പൂ മൂടിയോ (2)
കനവുകളൊന്നായി കവിതകളായ് മാറി
ഹൃദയങ്ങൾ പാടുന്നു അമ്മേ നിൻ തിരുവായ്മൊഴികൾ
ആല്ലിമലർക്കാവ് മുല്ലമലർക്കാവ് നമ്മുടെ ഈ വീട്
പുഞ്ചിരിനാളം നൃത്തം വയ്ക്കും സ്വർഗ്ഗം തറവാട് (2)
(മേലേ പൊൻ വെയിൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts