നാഴികയ്കു നാല്‍പ്പതുവട്ടം (സൂസി )
This page was generated on May 19, 2024, 9:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:50.

നാഴികയ്ക്കു നാല്‍പ്പതു വട്ടം
ഞാനവനെ സ്വപ്നം കാണും
നാഴികയ്ക്കു നാല്‍പ്പതു വട്ടം
ഞാനവനെ സ്വപ്നം കാണും
മാര്‍നിറയെ മൊട്ടുകള്‍ ചൂടും
മാറിമാറി ആശ്ലേഷിക്കും-
ആശ്ലേഷിക്കും
(നാഴികയ്ക്കു)

ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ -
ജനലരികില്‍ ചന്ദ്രിക നില്‍ക്കും
ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ -
ജനലരികില്‍ ചന്ദ്രിക നില്‍ക്കും
സര്‍വ്വാംഗം രോമാഞ്ചവുമായ്
സര്‍വ്വസ്വവുമര്‍പ്പിക്കും ഞാന്‍
സര്‍വ്വസ്വവുമര്‍പ്പിക്കും
മിന്നുകെട്ടുവരേ പെണ്ണേ
ഒന്നടങ്ങിയിരുന്നൂടേ
പിന്നെ നിങ്ങടെ ഇഷ്ടം പോലേ -
ഇഷ്ടം പോലേ
( നാഴികയ്ക്കു )

ഒരു ദിവസം വന്നില്ലെങ്കില്‍
ഒരു തേന്മലര്‍ തന്നില്ലെങ്കില്‍
ഒരു ദിവസം വന്നില്ലെങ്കില്‍
ഒരു തേന്മലര്‍ തന്നില്ലെങ്കില്‍
കാണുമ്പോള്‍ പരിഭവമോടെ
ഞാനവനെ തടവിലിടും - സഖീ
ഞാനവനെ തടവിലിടും
മിന്നുകെട്ടുവരേ പെണ്ണേ
ഒന്നടങ്ങിയിരുന്നൂടേ
പിന്നെ നിങ്ങടെ ഇഷ്ടം പോലേ -
ഇഷ്ടം പോലേ
( നാഴികയ്ക്കു )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts