മാനത്തെ മന്ദാകിനി (സൂസി )
This page was generated on May 22, 2024, 1:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:50.


മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു മേഘപ്പൂവായിരുന്നൂ
ദൈവം ദിവസവും ഉമ്മതരാറുള്ളോരോമല്‍ പൂവായിരുന്നു

മഞ്ജുനിലാവിന്റെ മാറിലിരുന്നു നീ
മന്ദഹസിയ്ക്കാന്‍ പഠിച്ചു
നക്ഷത്രബംഗ്ലാവിന്‍ മുത്തണി മുറ്റത്തു
നൃത്തം വയ്ക്കാന്‍ പഠിച്ചു
ആ..........
മാനത്തെ..........

കണ്ണീര്‍ക്കടലിലെ ഞാനാകും ചിപ്പിയില്‍
എന്തിന്നടര്‍ന്നു നീ വീണു!
നിത്യദു:ഖത്തിന്റെ ഗദ്ഗദം കേട്ടെന്റെ
മുത്തേ മുത്തേ ഉറങ്ങൂ...
ആ......
മാനത്തെ.......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts