വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ഉണ്ണി മേനോന് ,കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:32.
മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് (2) നാടൻ ചിന്തുകൾ നാഗസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം (മഞ്ഞിൽ മേയണം...) മുത്താരത്തോരണം തൂക്കണം പല കുലവാഴ ചന്തങ്ങൾ ചമയണം ആമാട പണ്ടങ്ങൾ പണിയണം മുകിലാകാശം പൂമുണ്ടുകൾ നെയ്യണം മച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീ വെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായ് തരുമോ നിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേ ഊരു ചുറ്റും ഈറൻ കാറ്റേ (മഞ്ഞിൽ മേയണം...) ചേലോലും ചേമന്തിപ്പൂവുകൾ ഒരു താലി പൂമാലയ്ക്കായ് പൂക്കണം കുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേ വെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരം നാളത്തെ കല്യാണം നാടെങ്ങും ആഘോഷം നിങ്ങളാരും പോരുന്നില്ലേ (മഞ്ഞിൽ മേയണം...) |