പകല്‍ക്കിനാവില്‍ (തട്ടകം )
This page was generated on April 29, 2024, 7:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:32.

പകൽക്കിനാവിൽ പലവട്ടം ഞാൻ നിന്നെ കണ്ടു
തെളിനിലാവുപൂക്കും നേരത്തെല്ലാം തമ്മിൽ കണ്ടു
ഒന്നും പറയാതെ നൂറുകാര്യം പറഞ്ഞുനിന്നൂ
ആരും അറിയാതെൻ മനസ്സിൽ നീ വന്നൊളിച്ചുനിന്നൂ
ഒളിച്ചു നിന്നൂ (പകൽ)

കണ്ടനേരം കരളിൽ ഒരു നൊമ്പരം തോന്നി
നീ മിണ്ടിയനേരം പുതുമഴവീണൊരു കുളിരും തോന്നി
എന്താണെന്നറിയാമോ മറുപടി പറയാമോ, കാറ്റേ
എന്തിനാണെൻ മനസ്സു പിടയുവതെന്നു ചൊല്ലാമോ
ഒന്നു ചൊല്ലാമോ.... ഒന്നു ചൊല്ലാമോ...(പകൽ)

ഈ രാവിൽ നക്ഷത്രങ്ങൾക്കെന്തു തിളക്കം
ഈ പൂന്തിങ്കൾപ്പെണ്ണിനുപോലും കള്ളനാണം
എന്താണെന്നറിയില്ലീ പുഴയും കരയും, എന്നും
നമുക്കു കേൾക്കാൻവയ്യാത്തൊരു രഹസ്യമോതുന്നൂ
രഹസ്യമോതുന്നൂ.... പ്രേമരഹസ്യമോതുന്നൂ(പകൽ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts