കുന്നിമണിക്കൂട്ടിൽ (സമ്മർ ഇൻ ബെത്‌ലെഹേം )
This page was generated on April 20, 2024, 1:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ജയറാം ,കലാഭവൻ മണി ,ജനാർദ്ദനൻ ,സുകുമാരി ,മഞ്ജു വാര്യർ ,ശ്രീജയ ,Rasika (Sangeetha) ,മയൂരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:33.

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
(കുന്നിമണിക്കൂട്ടില്‍)

കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി
കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ
കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി
മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
(കുന്നിമണിക്കൂട്ടില്‍)

മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
വിളയാടും നേരം മഞ്ഞുപോലുരുകണം
ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
(കുന്നിമണിക്കൂട്ടില്‍)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts