വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | സുദീപ് കുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:35.
കൊണ്ടോട്ടീന്നോടി വന്ന് കെസ്സുപാട്ടിന് കുട്ടിസ്സഞ്ചി കിലുകിലെ കിലുക്കണ കാറ്റേ - നീയ്യ് ബദറുല്‍മുനീറിന്റെ കിസ്സ പാടിത്തരാമെങ്കില് ബിരിയാണി വെച്ച് തരാം കാറ്റേ (കൊണ്ടോട്ടി) അന്തം ഇല്ലാത്ത കത്ത് എന്തിന്നെനിക്കയച്ച് പ്രേമപ്പിരാന്തിലാക്കി എന്നെ - നിന്റെ തേനായ മൊഹബ്ബത്തിന്‍ തെളിതെക്കിത്തന്നിട്ടെന്റെ പിരിശത്തില്‍ കുടിപ്പിക്ക് പെണ്ണേ മറിമായം നീ കാട്ടരുതെന്റെ മറിമാന്മിഴിയെ മധുമൊഴിയെ (കൊണ്ടോട്ടി) പൊന്നും പണവുമില്ല പൊങ്ങച്ചസ്സഞ്ചിയില്ല മഹറായിത്തരാമെന്റെ ഖല്‍ബ് - നിന്നെ കാന്യേത്തും കഴിച്ചു നിന് വീട്ടില്‍ കൂടാനണയുന്ന നാളും കാത്തിരിപ്പാണു പൊന്നേ ചെമ്പകമെയ്യാം മെഹബൂബാ നീ തുമ്പമകറ്റിയൊരിമ്പം തായോ (കൊണ്ടോട്ടി) |