പാല്‍ക്കടലില്‍ പള്ളികൊള്ളും (ഗൗരീശങ്കരം )
This page was generated on April 18, 2024, 10:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപരമ്പരാഗതം(പുള്ളുവന്‍ പാട്ട്)
ഗായകര്‍എം ജയചന്ദ്രന്‍ ,ബി അരുന്ധതി
രാഗംപുന്നഗവരാളി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:41.

പാല്‍ക്കടലില്‍ പള്ളികൊള്ളും പവിഴനാഗത്താരേ
കന്നിയാവിന്‍ കളംകൊള്ളാന്‍ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നേള്ളേണം
തക്ഷകന്‍റെ തങ്കദേഹം കണികാണേണം
(പാല്‍ക്കടലില്‍)

കുരുത്തോലപ്പന്തലിട്ട് കടും‌മഞ്ഞള്‍‌ക്കളം തീര്‍ത്ത്
കുടം കൊട്ടിയുണര്‍ത്തുന്നേ നാ‍ഗകന്യാവേ
ചിത്രകൂടം വലം‌വച്ചും ചെത്തിനെല്ലാല്‍ ശുഭംതന്നും
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍)

നൂറും പാലും നിവേദിക്കാം നൂറുരു ഞാന്‍ ജപിച്ചീടാം
നന്മ തോറ്റാന്‍ തുണയ്ക്കേണേ നാഗകന്യാവേ
പൂക്കളത്തില്‍ പടം നീര്‍ത്താന്‍ പുണ്യപാപക്കറ തീര്‍ക്കാന്‍
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts