പാതിരാപ്പക്ഷികളേ (ഉറങ്ങാത്ത സുന്ദരി )
This page was generated on April 19, 2024, 8:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഗ്രേസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:52.

പാതിരാപ്പക്ഷികളേ
പാടൂ പാടൂ പാടൂ
കാമുകമാനസ ശിലയലിയിക്കും
ഗാനം പ്രേമഗാനം (പാതിരാപ്പക്ഷികളേ)

ഞാനതിന്റെ ചിത്രച്ചിറകിലെ
ആയിരത്തില്‍ ഒരു പീലി
ഞാനതിന്റെ ചിത്രച്ചിറകിലെ
ആയിരത്തില്‍ ഒരു പീലി
തേരില്‍ വന്ന ദിവാസ്വപ്നങ്ങള്‍
വാരിച്ചൂടിയ പീലി പാതിരാപ്പക്ഷികളേ)

ഞാനതിന്റെ പുല്ലാങ്കുഴലിലെ
ആയിരത്തില്‍ ഒരു രാഗം
ഞാനതിന്റെ പുല്ലാങ്കുഴലിലെ
ആയിരത്തില്‍ ഒരു രാഗം
പാതി പൂത്ത മനോരാജ്യങ്ങള്‍
പാടിത്തീര്‍ന്നൊരു രാഗം (പാതിരാപ്പക്ഷികളേ)










malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts